LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ.എം. ഷാജിക്ക് ഇസ്മയിലുമായി സാമ്പത്തിക ഇടപാട് - ഇ ഡി ചോദ്യം ചെയ്തു

കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ ലീഗ് നേതാവും മുന്‍ പി എസ് സി അംഗവുമായ ടി. ടി. ഇസ്മയിലിനെ എന്ഫോഴ്സ് ഡയറക്ടറേറ്റ് ( ഇ ഡി) ചോദ്യം ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കെ. എം. ഷാജിയുമായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്.

കെ. എം. ഷാജിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ ഇഡി ചോദ്യം ചെയ്തത് എന്ന് ടി ടി ഇസ്മയില്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി താന്‍ ഷാജിയുമായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ തന്നോട് ഇഡി ആവശ്യപ്പെട്ടതായും ടി ടി ഇസ്മയില്‍ പറഞ്ഞു. 

ടി.  ടി.  ഇസ്മയിലുമായി ചേര്‍ന്ന് വാങ്ങിയ സ്ഥലത്താണ് കെ. എം. ഷാജി ആഡംബര വീട് വെച്ചത്. ഇത് സംബന്ധിച്ച് നേരത്തെ ടി. വി. ഇബ്രാഹിം എം എല്‍ എ, ടി.  ടി. ഇസ്മയില്‍, കെ.  എം. ഷാജി എന്നിവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മൂവരും ചേര്‍ന്ന് വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍ന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More