LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹിയില്‍ കൊവിഡ്‌ ഉടന്‍ അവസാനിക്കും - അരവിന്ദ് കെജ്റിവാള്‍

ഡല്‍ഹി: കൊവിഡ്‌ ഒന്നും രണ്ടും ഘട്ടങ്ങള്‍ പോലെ മൂന്നാം ഘട്ടവും ഉടന്‍ അവസാനിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്  കൊവിഡിന്റെ മൂന്നാം ഘട്ടമാണെന്നു നേരത്തെ പ്രഖ്യാപിച്ച മുഖ്യമന്ത്രി കെജ്റിവാള്‍ ഈ മൂന്നാം ഘട്ടം അതിന്റെ അവസാനത്തിലാണെന്ന് മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. 

കഴിച്ച മാര്‍ച്ചില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരായ രോഗികളുടെ വരവ് ഡല്‍ഹി വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരുന്നതായും മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ പറഞ്ഞു. 

കൊവിഡ്‌ വാക്സിന്‍ കണ്ടെത്തുന്നതുവരെ എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിയ്ക്കണമെന്നും മരുന്നെത്തുന്നതുവരെ മാസ്ക് തന്നെയാണ് മരുന്ന് എന്നും കെജ്റിവാള്‍ ചൂണ്ടിക്കാട്ടി.


Contact the author

National Desk