LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വെടിയുണ്ട കാണാതായ കേസ്‌: ക്യാംപ് എസ്ഐ അറസ്റ്റിൽ

കേരളാ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്യാംപ് എസ്.ഐ കസ്റ്റഡിയില്‍. കെ.എ.പി അടൂർ ബറ്റാലിയനിലെ എസ്ഐ റജി ബാലചന്ദ്രനാണ് അറസ്റ്റിലായത്. അധികം വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.  വ്യാജ കെയ്സുകള്‍ നിര്‍മിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. നഷ്ടപ്പെട്ട വെടിയുണ്ടകൾക്കു പകരം കൃത്രിമ വെടിയുണ്ടകൾ സ്റ്റോക്കിൽ കാണിച്ചതിൽ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്‌ റജി ബാലചന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കേരള പൊലീസിന്‍റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തൽ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. 12,061 വെടിയുണ്ടകളാണ് കാണാതായത്. കാണാതായ വെടിയുണ്ടകൾക്കും കെയ്സുകൾക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Contact the author

Local Desk