LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരള കോണ്‍ഗ്രസ്സില്‍ സമവായമില്ലെങ്കില്‍ കുട്ടനാട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം

തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന ജോസഫിനെയും ജോസ്.കെ.മാണിയെയും സമവായത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. ഇത് സംബന്ധിച്ച് ഈ മാസം 29 ന്  കൊച്ചിയില്‍ ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. യോഗത്തിനു മുന്പായി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായും രഹസ്യ ചര്‍ച്ചകള്‍ നടത്തും. ഈ ചര്‍ച്ചകളിലൂടെ യോജിച്ചു പോകാനുള്ള സാധ്യതകള്‍ തുറന്നില്ലെങ്കില്‍ സീറ്റ്  യുഡിഎഫ് തീരുമാന പ്രകാരം ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ്‌ ആലോചിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുന്നണിയിലെ മറ്റു കക്ഷികള്‍ ഇതിനെ എതിര്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. ഇത്തരത്തില്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ പ്രമുഖരായ ആരെയെങ്കിലും നിര്‍ത്തി സീറ്റു പിടിച്ചെടുക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.

ഇനി കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി തോല്‍ക്കാനാവില്ലെന്ന് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ ബെന്നി ബഹനാന്‍ പ്രസ്താവന ഇറക്കിയതിനു പിന്നിലും ഈ നീക്കത്തിന്‍റെ സൂചനയുണ്ട്. കന്‍റോണ്‍മെന്‍റു ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ.ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്‍റെതാണെന്ന് പ്രഖ്യാപിക്കണമെന്നാണ്  പി.ജെ.ജോസഫിന്‍റെ ആവശ്യം.

ഇത് സംബന്ധിച്ച് ജോസ്.കെ.മാണി, ജോസഫ് വിഭാഗങ്ങളുമായി 29-ലെ കൊച്ചി യോഗത്തിനു മുന്നോടിയായി ചര്‍ച്ച നടത്താം എന്നാണ് യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങള്‍ക്കും നല്‍കിയ ഉറപ്പ്. നിലവിലെ യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍, ജോസഫ് വിഭാഗത്തില്‍ ലയിച്ചത് പി.ജെ.ജോസഫിന് ശക്തി പകര്‍ന്നിട്ടുണ്ട്.

അതേസമയം മാണി സ്മാരകത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതിലൂടെ ജോസ്.കെ.മാണിയുമായി  അടുക്കാനുള്ള സിപിഎം നീക്കത്തെ ഗൌരവത്തോടെയാണ് കോണ്‍ഗ്രസ്സ് വീക്ഷിക്കുന്നത്.  ജോസ്.കെ.മാണി മുന്നണി മാറുന്ന സാഹചര്യം എന്തു വിലകൊടുത്തും തടയണമെന്ന അഭിപ്രായം മുന്നണിയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം അവശേഷിക്കെ പ്രധാനപ്പെട്ട ഒരു ഘടക കക്ഷിയെ നഷ്ടപ്പെടാന്‍ കോണ്‍ഗ്രസ്സ് അടക്കം യുഡിഎഫിലെ ഒരു കക്ഷിയും ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ജോസ്.കെമാണിയെയും  പി.ജെ.ജോസഫിനെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനും അവരെ പരമാവധി മുഷിപ്പിക്കാതിരിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. 

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More