LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബോഡുകള്‍ പത്തു ദിവസത്തിനകം മാറ്റണം-ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി. നിയമം ലംഘിച്ച് ബോര്‍ഡുകള്‍ സ്ഥപിച്ചവരില്‍ നിന്നും ഭൂസംരക്ഷണ നിയമപ്രകാരം പിഴ ഈടാക്കണമെന്നും ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ച്‌ ഉത്തരവിട്ടു. പത്തു ദിവസത്തിനകം ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, പൊലിസ് നടപടി ദുര്ബ്ബലപ്പെട്ടാല്‍ സംസ്ഥാന ഡിജിപി യെ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ക്രിമിനല്‍ കുറ്റമാണ് എന്നാല്‍ അത് വ്യാപകമായി നടക്കുകയാണ്. ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന ഡിജിപി യുടെ സര്‍ക്കുലറും റോഡ്‌ സുരക്ഷാ കമ്മീഷ്ണറുടെ ഉത്തരവും കര്‍ശനമായി പാലിക്കണമെന്നും ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

അനധികൃത ബോര്‍ഡുകള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇത്തരം നിയമലംഘനങ്ങള്‍, കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ മാത്രമാണ് നടപടിയെടുക്കുന്നത്. നിയമം  നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയാല്‍ മാത്രം പോര, നടപ്പിലാക്കാന്‍ നട്ടെല്ലുണ്ടാവണമെന്നും ഡിജിപി യെ പരാമര്‍ശിച്ച് കോടതി പറഞ്ഞു 

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More