LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞരമ്പ് കടിച്ചു മുറിച്ച് കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. ഇടതു കൈ ഞരമ്പാണ് മുറിക്കാന്‍ ശ്രമിച്ചത്. രാവിലെ 5 മണിയോടെ ജയിൽ വാർഡൻമാരാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ജോളിയെ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും, അതല്ല, കുപ്പിച്ചില്ലുകൊണ്ടാണ് മുറിച്ചതെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ മുഖ്യധാരാ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു.

ഞരമ്പ് മുറിക്കാനാവശ്യമായ ആയുധങ്ങളൊന്നും ജയിലിനകത്ത് ലഭ്യമല്ല. ഭിത്തിയുടെ മൂർച്ചയേറിയ ഭാഗത്ത് അമർത്തി ഉരച്ചും കടിച്ചുമാവാം മുറിവേൽപ്പിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഞരമ്പിനു മുരിവേറ്റിട്ടുണ്ടെകിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More