LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പടക്ക നിരോധനത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

പടക്കങ്ങൾ നിരോധിച്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്   ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഉത്സവങ്ങൾ പ്രധാനമാണെന്ന് മനസിലാക്കുന്നു എന്നാൽ ജനങ്ങളുടെ  ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് സിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. 

ആരോഗ്യ കാരണങ്ങളും കൊവിഡും ചൂണ്ടിക്കാട്ടി ബം​ഗാളിൽ പടക്കങ്ങൾ നിരോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ സഞ്ജിബ് ബാനർജി, അരിജിത് ബാനർജി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി കർശനമായി നടപ്പാക്കാൻ സർക്കാരിനോട്  നിർദ്ദേശിച്ചു. ഉത്തരവ് പാലിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടും ഹൈക്കോടതി തേടിയിട്ടുണ്ട്.  നവംബർ 10 മുതൽ 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പടക്കങ്ങൾ പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളാക്കാനും, കൊവിഡ് അതീവജാഗ്രത പട്ടികയിൽ ഉള്ളവർക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. മഞ്ഞുകാലത്ത് കൊവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യതയുള്ളതിനാല്‍, മുൻകരുതലിന്റെ ഭാഗമായാണ് നിരോധനം. നിരോധനാജ്ഞ മറികടന്ന് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നവർക്കെതിരെ  കർശന നിയമനടപട സ്വീകരിക്കുമെന്ന് കൊല്‍ക്കൊത്ത അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. 

 ദീപാവലി, ഛാട്ട് പൂജ, ജഗധാത്രി പൂജ എന്നീ ആഘോഷങ്ങൾ വരാനിരിക്കെയാണ് ഹൈക്കോടതി നടപടി. രാജസ്ഥാൻ, കർണാടക, ഹരിയാന, ദില്ലി സംസ്ഥാനങ്ങൾ ഉത്സവ സീസണിന് മുന്നോടിയായി പടക്കങ്ങൾ  നിരോധിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More