LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ചികിത്സക്കായി അവധി അനുവദിക്കണമെന്ന് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. എ വിജയരാഘവന് പാർട്ടി സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകി. കോടിയേരിയുടെ ആവശ്യം സെക്രട്ടറിയേറ്റ് അം​ഗീകരിച്ചു. സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച നടന്നില്ല. 

ബിനീഷ് കോടിയേരി ബം​ഗളൂരുവിൽ അറസ്റ്റിലായി പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിയാൻ കോടിയേരി തീരുമാനിച്ചത്. ബിനീഷ് കോടിയേരി ചെയ്ത കുറ്റത്തിന് കോടിയേരി ബാലകൃഷ്ണനെ ക്രൂശിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു പൊളിറ്റ് ബ്യൂറോ ഉൾപ്പെടെയുള്ള പാർട്ടികൾ ഘടകങ്ങൾ.

Contact the author

Web Desk