LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഉത്സവ ദിവസങ്ങളിൽ 2 മണിക്കൂർ പച്ച നിറത്തിലുള്ള പടക്കങ്ങൾ പൊട്ടിക്കാം'- സുപ്രീം കോടതി

ഉത്സവ ദിവസങ്ങളിൽ 2 മണിക്കൂർ പച്ച നിറത്തിലുള്ള പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കാമെന്ന് സുപ്രീം കോടതി. വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്സവ ദിവസങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കരുത് എന്ന തെലങ്കാന ഹൈക്കോടതി വിധിയെ പരാമർശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ദീപാവാലി, ഛത് പൂജ, ഗുരുപൂരബ്, ക്രിസ്മസ്, ന്യൂ ഇയർ എന്നീ  ആഘോഷങ്ങൾക്കാണ് അനുമതി.

തെലങ്കാനാ പടക്കവ്യാപാരി സംഘടന നൽകിയ പരാതിയിന്മേലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നാഷണൽ ഗ്രീൻ ട്രിബൂണൽ പച്ച നിറത്തിലുള്ള പടക്കങ്ങൾ പൊട്ടിക്കാമെന്ന് പറഞ്ഞെങ്കിലും ഹൈക്കോടതി വിധി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്നാണ് സംഘടന പരാതി നൽകിയത്.

പടക്കങ്ങൾ പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളാക്കാനും, കൊവിഡ് അതീവജാഗ്രത പട്ടികയിൽ ഉള്ളവർക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ആഘോഷദിവസങ്ങളില്‍ പടക്കങ്ങള്‍ നിരോധിച്ചത്. ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം ജനങ്ങളുടെ ജീവനാണെന്നും കോടതി പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More