കൊറോണ വൈറസ് പല രാജ്യങ്ങളിലേക്കും പടരുന്നതും, പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം വര്‍ദ്ധിച്ചതും ഓഹരി വിപണിയെ നഷ്ടത്തിലാക്കി. ഒപ്പം, സ്വര്‍ണ വില വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യം ഇടിഞ്ഞതും ആഘാതത്തിന്റെ ആക്കം കൂട്ടി. ഇന്ന് സെന്‍സെക്സ് 448 പോയിൻറ് കുറഞ്ഞ് 39,440-ലും എൻഎസ്ഇ ബെഞ്ച്മാർക്ക് നിഫ്റ്റി 135 പോയിൻറ് കുറഞ്ഞ് 11,542-ലും എത്തി.
കഴിഞ്ഞ ദിവസം സെൻസെക്സ് 806.89 പോയിന്റ് ഇടിഞ്ഞ് 40,363.23-ലും, നിഫ്റ്റി 251.45 പോയിന്റ് താഴ്ന്ന് 11,829.40-ലും എത്തിയിരുന്നു. ഈ വർഷം സൂചികകൾ ഒരു ദിവസം നേരിട്ട രണ്ടാമത്തെ വലിയ ഇടിവു കൂടിയാണിത്. ഇതിനകം ദുര്‍ബലമായ ആഗോള സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പകര്‍ച്ചവ്യാധി അപകടത്തിലാക്കുമെന്ന ഐഎംഎഫ് മുന്നറിയിപ്പും വിപണിയെ ബാധിച്ചു.