തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. രണ്ടു കോടി 76 ലക്ഷത്തോളം പേരാണ് വോട്ടര്‍പട്ടികയില്‍ ഇടം നേടിയത്. അതില്‍ 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.
ഡിസംബർ 8,10,14 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പത്രിക സമർപ്പണത്തിനുള്ള അവസാന തിയതി നവംബർ 19 ആണ്. പോളിംഗ് സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറുമണി വരെയാണ്. ഡിസംബർ 8 നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.
ഡിസംബർ 10 നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടം ഡിസംബർ 14 ന് നടക്കും. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 16 നാണ് വോട്ടെണ്ണൽ നടക്കുക.