LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കോട്ടയം' എല്‍ഡിഎഫിന് കീറാമുട്ടി; ചര്‍ച്ചക്കില്ലെന്ന് സിപിഐ

കോട്ടയം ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റുവിഭജനം പ്രതിസന്ധിയില്‍. കേരള കോൺഗ്രസിനായി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന് സിപിഐ നിലപാടെടുത്തതോടെയാണ്‌ പ്രശ്നം രൂക്ഷമായത്.  22 സീറ്റുകൾ ഉള്ള ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം 11 സീറ്റുകൾ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ഒരു സീറ്റു മാത്രമേ വിട്ടുനല്‍കൂ എന്ന നിലപാടിലാണ് സിപിഐ. ഇതു സംബന്ധിച്ച് ഇനി ചർച്ചയ്ക്കില്ലെന്നും സിപിഐ തീർത്തുപറഞ്ഞു.

ജോസ് വിഭാഗം ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ സിപിഎം തയാറാണെങ്കിലും സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കടുത്ത എതിർപ്പാണുള്ളത്. പാർട്ടിയുടെ അഭിമാനം പണയം വച്ച് ഒത്തുതീർപ്പിനു വഴങ്ങേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിര്‍ദേശം നല്കിയിരിക്കുന്നത്. തര്‍ക്കം രൂക്ഷമാകുന്നതിനിടെ എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന് കാനം ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, എട്ട് സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ് പതിവിലും വിപരീതമായി സീറ്റ് വിഭജനം ഇത്തവണ നേരത്തെ പൂർത്തിയാക്കിയിരുന്നു. 

Contact the author

News Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More