LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ

 മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥീരികരിച്ചതിനെ തടർന്ന് കഴിഞ്ഞയാഴ്ചാണ് പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയിലാണ് പട്ടേൽ ചികിത്സയിലുള്ളത്.   ഒക്ടോബർ ഒന്നിനാണ്  കൊവിഡ് സ്ഥിരീകരിച്ച വിവരം പട്ടേൽ ട്വിറ്ററിലൂടെ ആണ് അറിയിച്ചത്. 

അഹമ്മദ് പട്ടേലിന്റ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്നും അസുഖം മാറാനായി പ്രാർത്ഥിക്കണമെന്നും മകൻ ഫൈസൽ പട്ടേൽ പറഞ്ഞു. അ​ഹമ്മദ് പട്ടേൽ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ആനന്ദ് ശർമ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ ആശങ്കയുണ്ടെന്നും അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കോൺസ് നേതാക്കളായ അഭിഷേക് സിംഗ്വി, തരുൺ ഗോഗോയ് തുടങ്ങിയവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കൂടാതെ നിരവധി കേന്ദ്രമന്ത്രിമാർക്കും കൊവിഡ്  ബാധിച്ചിരുന്നു.

Contact the author

Web Desk