LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കർണാടക പൊലീസിന് ഹീറോയുടെ സ്നേഹ സമ്മാനം

ബംഗാളരു: കർണാടക പൊലീസിന് ഹീറോ മോട്ടോര്‍സൈക്ലിന്റെ സ്നേഹ സമ്മാനം. അടുത്തിടെ പുറത്തിറക്കിയ ഗ്ലാമർ ബൈക്കുകളിൽ 751 എണ്ണമാണ് ഹീറോ സമ്മാനിച്ചത്. 125സിസി ബിഎസ്6 എഞ്ചിന്‍, എക്‌സ് സെന്‍സ് പ്രോഗ്രാം ഫ്യൂവല്‍ ഇന്‍ഞ്ചക്ഷന്‍, പവര്‍ ഔട്ട് പുട്ട് 10.7ബിഎച്ച്പി@7500ആര്‍എംപി, ടോര്‍ക്ക് 10.6എന്‍എം @6000ആര്‍പിഎം  , ഹീറോയുടെ വിപ്ലകരമായ ഫീച്ചര്‍ ഐത്രീഎസ് എന്നിവയാണ് ബൈക്കിന്റെ പ്രത്യേകതകൾ.

751 ബൈക്കുകൾ ഒരുമിച്ചുള്ള റാലി കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ എന്നിവര്‍ വിധാന്‍ സൗദയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇതുകൂടാതെ ടിവിഎസിന്റെ 25 അപ്പാഷേ ബൈക്കുകൾ ബാംഗ്ലൂർ പോലീസിനും സമ്മാനിച്ചിട്ടുണ്ട്. താക്കോൽധാന ചടങ്ങ് കർണാടക ആഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈയും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്തും ചേർന്നാണ് നിർവഹിച്ചത്. 159.7 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ, 8,400 ആർ പി എമ്മിൽ 15.1 പി എസ് വരെ കരുത്തും 7,000 ആർ പി എമ്മിൽ 13.9 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്നവയാണ് ഈ ബൈക്കുകൾ.

ഹീറോ ഇതിന് മുൻപും ബൈക്കുകൾ സമ്മാനിച്ചിട്ടുണ്ട്. 2020 ജൂലൈയില്‍ യുപി പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ വനിതാ പൊലീസ് ഉദ്യോഗസ്തര്‍ക്ക്  ഡെസ്റ്റിനി 125, മാസ്ട്രോ എട്ജ് 125 എന്നിവയുടെ 100 ബൈക്കുകളാണ് ഹീറോ സമ്മാനിച്ചത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More