ചെന്നൈ: പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി കരുണാനിധിയുടെ മകൻ എം.കെ. അഴഗിരി. ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചാണ് പുതിയ പാർട്ടിക്ക് രൂപം നൽകുന്നതെന്ന് അഴഗിരി അറിയിച്ചു. എൻഡിഎയോടൊപ്പമുള്ള സഖ്യമാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കലൈഞ്ജര്‍ ഡി.എം.കെ’അഥവാ ‘കെ.ഡി.എം.കെ’ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കരുണാനിധിയുടെ മകനും എം.കെ സ്റ്റാലിന്റെ സഹോദരനുമായ അഴഗിരി കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നവംബര്‍ 21 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
2021 തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി അഴഗിരിയുമായി സഖ്യത്തിനൊരുങ്ങുന്നത്. 2014ൽ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഡി.എം.കെയിൽനിന്നും അദ്ദേഹത്തെ പുറത്താക്കിയത്.