LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാരാട്ട് ഫൈസല്‍‌ മത്സരിക്കേണ്ടെന്ന് സിപിഎം; മാറി നില്‍ക്കും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ചോദ്യംചെയ്ത കാരാട്ട് ഫൈസൽ സ്ഥാനാർത്ഥിയായി വേണ്ടെന്ന് സിപിഐഎം. ഇതോടെ ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കില്ലെന്ന് തീരുമാനമായി. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. 

നിലവില്‍ നഗരസഭാ ഇടത് കൗണ്‍സിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പി.ടി.എ. റഹീം എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. 

യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ ഫൈസലിനെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ഫൈസൽ  പ്രതിയാണ്. എന്നാല്‍ കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്നാണ് പി. മോഹനൻ പറയുന്നത്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More