LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിഎജി റിപ്പോര്‍ട്ട്: ധനമന്ത്രി പറയുന്നത് കള്ളം - ചെന്നിത്തല

തിരുവനന്തപുരം:  സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ്‌ ഐസക്‌ പറയുന്നത് കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. സംസ്ഥാന നിയമസഭയുടെ മേശപ്പുറത്തു വെക്കുന്നതിനു മുന്‍പ് ധനമന്ത്രിക്ക് എങ്ങനെ റിപ്പോര്‍ട്ട് കിട്ടി എന്ന് വ്യക്തമാക്കണം. ധനകാര്യ സെക്രട്ടറിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് ലഭിക്കേണ്ടത് ഗവര്‍ണര്‍ക്കാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കരട് റിപ്പോര്‍ട്ടാണെന്ന് കള്ളം പറഞ്ഞാണ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. കരടും ഒറിജിനല്‍ റിപ്പോര്‍ട്ടും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ആളാണോ ധനമന്ത്രി എന്നും ചെന്നിത്തല ചോദിച്ചു. 

സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെയ്ക്കുന്നത് ഗിഉരുതരമായ തെറ്റാണ്, സത്യപ്രതിജ്ഞാ ലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ധനമന്ത്രി തോമസ്‌ ഐസക്കിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ധമന്ത്രിയും സി എ ജി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം നിയമസഭയില്‍ വെയ്ക്കുന്നതിന് മുന്പ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടില്ല. ധനമന്ത്രിയുടെ ഈ നടപടി നിയസഭാ നടപടികളെ കാറ്റില്‍ പറത്തുന്നതിനു തുല്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. നവംബര്‍ 6 നാണ് സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്. പിന്നെ ധനമന്ത്രി എന്തിനാണ് നവംബര്‍ 14 ന് കരട് റിപ്പോര്‍ട്ട് ആണെന്ന് തെറ്റിദ്ധരിപ്പിച്ചത് എന്ന് വ്യക്തമാക്കണം. ധനമന്ത്രി തുടര്‍ച്ചയായി കള്ളം പറയുകയാണെന്നും അദ്ദേഹം രാജിവേയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More