LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐപിഎസ് ഉദ്യോസ്ഥയെ ജാതീയമായി അധിക്ഷേപിച്ച് കങ്കണ റനൗട്ട്

പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ ഐപിഎസ് ഉദ്യോ​ഗസ്ഥ രൂപ മൗഡ്​ഗിലിനെ അപമാനിച്ച് ബോളിവുഡ് നടി കങ്കണ റനൗട്ട്. സംവരണത്തിലൂടെയാണ് രൂപക്ക് സ്ഥാനം ലഭിച്ചതെന്നും, സംവരണത്തിന്റെ പാർശ്വഫലങ്ങളാണ് ഇതെന്നുമാണ് കങ്കണയുടെ വിവാദ പരാമർശം. യോ​ഗ്യതയില്ലാത്തവർക്ക് അധികാരം ലഭിക്കുമ്പോൾ അവർ ഉപദ്രവിക്കും, ഇത്തരക്കാരുടെ കഴിവില്ലായ്മയിൽ നിരാശപ്പെടാൻ മാത്രമെ കഴിയൂ എന്നും  കങ്കണ പറഞ്ഞു.  രൂപയെപ്പോലുളള പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് നാണക്കേടാണെന്നും ഇവരെ ഉടൻ സസ്പെന്റ് ചെയ്യണമെന്നും കങ്കണ ആവശ്യപ്പെട്ടു.  

പടക്കങ്ങള്‍ പുരാതന ഇന്ത്യയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതായിരുന്നു രൂപയുടെ പരാമര്‍ശം. സമൂഹ മാധ്യമങ്ങളിലാണ് രൂപ അഭിപ്രായം പറഞ്ഞത്. നവംബര്‍ പതിനാലിന് രൂപ മൗഡ്ഗിലില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഹിന്ദു പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നും മതഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലുമൊന്നും ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും കുറിച്ചിരുന്നു.ഇതിനെത്തുടര്‍ന്ന് ട്രൂ ഇന്‍ഡോളജിയും രൂപയും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ട്വിറ്റര്‍ ട്രൂ ഇന്‍ഡോളജി ഹാന്റില്‍ അക്കൗണ്ട് താല്‍ക്കാലികമായി  സസ്‌പെന്റ് ചെയ്തു. ട്രൂ ഇന്‍ഡോളജിയുടെ അക്കൗണ്ട് താല്‍കാലികമായി നിര്‍ത്തിവയ്ച്ച ട്വിറ്ററിന്റെ നടപടിയെ ചോദ്യം ചെയ്ത നടി ട്വിറ്റര്‍ ഇന്ത്യയില്‍ നിരോധിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്  സംഘ പരിവാര്‍  സംഘടനകള്‍ രൂപയ്ക്കെതിരെ  രംഗത്തെത്തിയത്.

Contact the author

News Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More