LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം 90 ലക്ഷം കവിഞ്ഞു

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരായവരുടെ എണ്ണം 90 ലക്ഷത്തി നാല്‍പ്പത്തി മുവ്വായിരമായി. 84.28 ലക്ഷം പേരാണ് രോഗ മുക്തരായത്, മുക്തീ നിരക്ക്  93.6 ശതമാനമായി. 

17,63,055 കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 പേരാണ് അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവയാണ് കൂടുതല്‍ രോഗികലുള്ള മറ്റു സംസ്ഥാനങ്ങള്‍. 

ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും ഫെബ്രുവരിയോടെ വാക്സിൻ ലഭ്യമാക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവല്ല പറഞ്ഞു. ഡല്‍ഹിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,000 കവിഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതി ഡല്‍ഹി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

എല്ലാ ദിവസവും 50,000 പേരെയെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് തെലങ്കാന ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ആവശ്യമെങ്കില്‍ അത് ഒരുലക്ഷമായി ഉയര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More