LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊല്ലത്ത് ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കൊല്ലം: കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലാണ് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സഘര്‍ഷമുണ്ടായത്. ഇരു വിഭാഗത്തിന്റെയും സ്ഥാനാര്‍ത്ഥികള്‍ ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കാണാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ അസ്വരസ്യങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ശക്തികുളങ്ങര കൌണ്‍സിലില്‍ ബി ജെ പിക്കും ആര്‍ എസ് എസിനും  സ്ഥാനാര്‍ത്ഥികളുണ്ട്. ഇവിടെ നേരത്തെത്തന്നെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് വ്യത്യസ്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ കലാശിച്ചത്. ഇന്നലെ (വ്യാഴം) വൈകീട്ടോടെ ആര്‍ എസ് എസ് വിഭാഗമാണ്‌ കുമ്മനം രാജശേഖരനെ സ്ഥലത്തെത്തിച്ചത്. വിവരമറിഞ്ഞ് ബിജെപി സ്ഥാനാര്‍ഥി അനുഗ്രഹം തേടിയെത്തി. ഇതിനിടെ ഇതേ ആവശ്യത്തിനു അവിടെയെത്തിയ ആര്‍ എസ് എസ് സ്ഥാനാര്‍ത്ഥി പ്രമോദിനെ ബിജെപി സ്ഥാനാര്‍ഥി രവി ആക്രമിച്ചു എന്നാണ് പരാതി. കുമ്മനം രാജശേഖരന്‍ ശക്തികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ടു പരിവാര്‍ വിഭാഗങ്ങളും ഗ്രൂപ്പ് തിരിഞ്ഞുതല്ലുകയായിരുന്നു.

ബിജെപി ശക്തികുളങ്ങ മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷന്‍ രാജുപിള്ള, ആര്‍ എസ് എസ് ശക്തികുളങ്ങര കാര്യവാഹക് അജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്.സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്ക്കുന്നതിനാല്‍ സ്ഥലത്ത് പൊലിസ് നിലയുറപ്പിച്ചിട്ടുണ്ട്.

Contact the author

News Desk