LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിചാരണ കോടതി മാറ്റണമെന്ന ഹർജി തള്ളിയ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ഹ​ർജി തള്ളിയ ഹൈക്കോടതി സിം​ഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും പ്രോസിക്യൂഷന്റെയും ആവശ്യം ഹൈക്കോടതി സിം​ഗിൾ ബഞ്ച് കഴിഞ്ഞ ദിവസമാണ് തള്ളിയത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ തിങ്കളാഴ്ച തന്നെ പുനരാരംഭിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതിനാൽ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഇതിനെതിരെയും ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. 

വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷനും ജുഡീഷ്യൽ ഓഫീസറും ഒരുമിച്ച് പോയാൽ മാത്രമെ നീതി നടപ്പാകൂ എന്നും കോടതി നിരീക്ഷിച്ചിരുന്നു. 

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും അക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കിടെ പ്രതിഭാ​ഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച്  ​ഗുരുതരമായ ആരോപണങ്ങലാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More