LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മനുഷ്യക്കടത്ത് നടത്തിയ പാക് പ്രവാസികള്‍ക്ക് ഖത്തറില്‍ 10 വര്‍ഷം തടവും 2 ലക്ഷം പിഴയും

ദോഹ: മനുഷ്യക്കടത്ത് നടത്തി ഇരകളെ കടുത്ത ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുകയും അടിമവേല ചെയ്യിക്കുകയും ചെയ്ത കേസില്‍ രണ്ടു പാക് പ്രവാസികള്‍ക്ക് ഖത്തര്‍ കോടതി കടുത്ത ശിക്ഷ വിധിച്ചു. പത്തു വര്ഷം തടവും രണ്ടുലക്ഷം ഖത്തര്‍ റിയാല്‍ പിഴയും ശേഷം നാടുകടത്തലുമാണ് ശിക്ഷ. മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം ഖത്തറിലെ ക്രിമിനല്‍ കോടതിയാണ് പാക് സ്വദേശികളെ ശിക്ഷിച്ചത്. 

മനുഷ്യക്കടത്ത് തടയുക എന്ന ലക്‌ഷ്യംവെച്ച് രാജ്യത്ത് രൂപീകരിച്ച നാഷണല്‍ കൌണ്‍സില്‍ എഗൈന്‍സ്റ്റ്‌ ഹുമന്‍ ട്രാഫിക്കിങ്ങിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് കോടതി നടപടി. സംഭവത്തെപറ്റി സമഗ്രമായ അന്വേഷണം നടത്തിയ സമിതി ദൃക്സാക്ഷി മൊഴികളുടെയും ഇരകളുടെ ശരീരപരിശോധനയുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, പ്രതികളില്‍ നിന്ന് ഈടാക്കുന്ന രണ്ടു ലക്ഷം റിയാല്‍ ഇരകള്‍ക്ക് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തില്‍ ഇരകളായ തൊഴിലാളികളെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മനുഷ്യക്കടത്ത് തടയുന്നതിനു രൂപീകരിച്ച സമിതിയുടെകീഴില്‍ അല്‍ മഅ്മുറയില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തിലേക്കാണ് ഇരകളെ മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.

മനുഷ്യക്കടത്ത് ഉള്‍പ്പെടെ പ്രവാസി തൊഴിലാളികള്‍ നേരിടുന്ന വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ തടയുക എന്ന ലക്‌ഷ്യം വെച്ച് 2011 ല്‍ തന്നെ ഖത്തര്‍ ശക്തമായ നിയമം കൊണ്ടുവന്നിരുന്നു. ഇത്തരത്തില്‍ ശക്തമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. ഈ നിയമപ്രകാരമാണ് ഇപ്പോള്‍ പാക് പ്രവാസികള്‍ക്കെതിരെ ഖത്തര്‍ കോടതി കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.

Contact the author

International Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More