LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്: ശീതകാല പാർലമെന്റ് സമ്മേളനം റദ്ദാക്കിയേക്കും

ഡല്‍ഹി: കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ശീതകാല പാർലമെന്റ് സമ്മേളനം റദ്ദാക്കിയേക്കും. ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ബജറ്റ് അവതരണത്തോടൊപ്പമായിരിക്കും ഇത്തവണ ശീതകാല സമ്മേളനം നടക്കുക. 

കൊവിഡ് പശ്ചാത്തലത്തിൽ നടത്തിയ മണ്‍സൂണ്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ശീതകാല സമ്മേളനം ഒഴിവാക്കിയത്. പാർലമെന്റിൽ ഇതിന് മുൻപും ശീതകാല സമ്മേളനം മാറ്റിവെച്ചിട്ടുണ്ട്. 1952നും 2019നുമിടയിൽ ഇതുവരെ 65 ശീതകാല സമ്മേളനങ്ങൾ മാറ്റിവെച്ചിട്ടുണ്ട്.

തലസ്ഥാന നഗരത്തിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 6,746 പേർക്ക് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 8,391 പേരാണ് നഗരത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

Contact the author

National Desk