LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊലീസ് നിയമ ഭേദഗതി; സംസ്ഥാന സർക്കാരിനെ തിരുത്തി സിപിഎം കേന്ദ്ര നേതൃത്വം

വിവാദ പൊലീസ് നിയമ ഭേദഗതി പുനപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി മുന്നണിയുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ വിമർശനങ്ങള്‍ക്ക് പിന്നാലെയാണ് യെച്ചൂരിയുടെ പ്രസ്താവന.

നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പാർട്ടി വിശദമായി പരിഗണിക്കുമെന്നും വിവാദ ഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും യെച്ചൂരി പറഞ്ഞു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും നിരവധി എതിർപ്പുകൾ ഉയർന്നെങ്കിലും ഓർഡിനൻസ് പിൻവലിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ നിലപാട്. ഇതിന് പിന്നെയാണ് സംസ്ഥാന സർക്കാരിനെ തിരുത്തി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.

മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ നിരവധി പേരാണ് പൊലീസ് നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത് കരിനിയമമാണെന്നും, വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നതുമാണെന്നാണ് പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടത്. അതേസമയം, സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Contact the author

National Desk