LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ടില ചിഹ്നം സ്റ്റേ ചെയ്യണമെന്ന ജോസഫിന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല

ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരളാ കോൺ​ഗ്രസിന് രണ്ടില ചിഹ്നം അനുവദിച്ച  ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പിജെ ജോസഫ് വിഭാ​ഗത്തിന്റെ ആവശ്യം ഹൈക്കോടതി അം​ഗീകരിച്ചില്ല. രണ്ടില ചിഹ്നം മരവിപ്പിക്കണമെന്ന് ജോസഫിന്റെ ഹർജിയിൽ പിന്നീട് ഹൈക്കോടതി വിശദമായ വാദം കേൾക്കും.  തുടർന്ന് ഹർജിയിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കി.

 ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതി കഴിഞ്ഞി ദിവസം  ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് ജോസഫ് ഹർജി നൽകിയത്.  കേരളാ കോൺ​ഗ്രസ് എം എന്ന് പാർട്ടിയുടെ പേര് ഉപയോ​ഗിക്കാനുള്ള അവകാശവും ജോസിന് അനുവദിച്ചിരുന്നു.  രണ്ടില ചിഹ്നം ജോസിന് അനുവദിച്ച തെര‍ഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് വിഭാ​ഗം നൽകി ഹർജി ഹൈക്കോടതി സിം​ഗിൾ ബഞ്ച് തള്ളുകയായിരുന്നു.  

കേരള കോണ്ഗ്രസ്സിന്റെ ചിഹ്നമായ രണ്ടില ജോസ്. കെ.മാണി വിഭാഗത്തിന് അനുവദിച്ചു കൊണ്ട് കഴിഞ്ഞ ഓ​ഗസ്റ്റിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. പാര്‍ട്ടിയുടെ പേരും ജോസ് വിഭാഗത്തിനു ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടംഗങ്ങള്‍ ജോസിനെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ ഇതിനോട് വിയോജിച്ചു. കമ്മീഷനിലെ ഒരംഗം വിയോജനം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വിധിക്കെതിരെ  പി.ജെ ജോസഫ് അപ്പീൽ പോയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More