LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി അറസ്റ്റിൽ

കാസര്‍ഗോഡ്‌: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പത്തനാപുരം എംഎൽഎ കെ. ബി. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ കാസര്‍കോട് സി.ഐ.യുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിഇന്ന് പുലര്‍ച്ചെ കാസര്‍കോട് സി.ഐ.യുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.ലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചതോടെയാണ്‌ അറസ്റ്റിന് കളമൊരുങ്ങിയത്. മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി ദിനേശ് കുമാറും പ്രതിഭാഗത്തിനായി പി. പ്രേമരാജനും ഹാജരായി. സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.

കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസർഗോഡ് സ്വദേശി വിപിൻലാൽ ആണ് പരാതിയുമായി പൊലീസിൽ സമീപിച്ചത്. സംഭവത്തിൽ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. 

Contact the author

Web Desk