LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഇതെന്റെ ജീവിതമാണ്, ഇതെന്റെ മുഖമാണ്'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ശ്രുതി ഹാസന്‍

ബോഡി ഷെയ്മിംഗ് നടത്തുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ശ്രുതി ഹാസന്‍. 'ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല'- ശ്രുതി പറയുന്നു. കഴിഞ്ഞ ദിവസം അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രത്തെ വളരെ ആഘോഷത്തോടെയാണ് ഒരുവിഭാഗം ഏറ്റെടുത്തതെങ്കിലും വളരെ മോശം അഭിപ്രായപ്രകടനമാണ് പലരുടേയും ഭാഗത്തുനിന്നും ഉണ്ടായത്. തന്‍റെ ശരീരത്തെ കുറിച്ച് ആര് എത്ര മോശം രീതിയില്‍ അഭിപ്രായം പറഞ്ഞാലും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും, എന്നാല്‍ 'അവള്‍ വളരെ തടിച്ചിയാണ്', 'അവള്‍ വളരെ മെലിഞ്ഞതാണ്’ തുടങ്ങിയ അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്നും ശ്രുതി പറഞ്ഞു.

'ഈ രണ്ട് ചിത്രങ്ങളും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എടുത്തതാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ശ്രുതി ഹാസന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ ആരംഭിക്കുന്നത്. 'ഇതെന്റെ ജീവിതമാണ് ഇതെന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഞാന്‍ അതിന് പ്രചാരണം നല്‍കിയോ? അല്ലെങ്കില്‍ ഞാനതിന് എതിരെ സംസാരിച്ചുവോ?' എന്ന് അവര്‍ ചോദിക്കുന്നു. അവസാനം, 'സന്തോഷിക്കൂ, സ്നേഹം പ്രചരിപ്പിക്കൂ' എന്നു പറഞ്ഞാണ് പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.

Contact the author

Film Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More