LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെറ്റിയത് ശ്രീവാസ്തവയ്ക്കെന്ന് മുഖ്യമന്ത്രി; ഇനിയെല്ലാം ഗവര്‍ണര്‍ തീരുമാനിക്കും

പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഓർഡിനൻസ് ഇറക്കി. കേരള ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഇത്രയും വേഗം മറ്റൊരു ഓർഡിനൻസിനും ചരമമടയേണ്ടിവന്നിട്ടില്ല. ഇന്നലെ മൂന്നരയ്ക്ക് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം അവതരിപ്പിക്കുകയായിരുന്നു.

'നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശകു വിവാദങ്ങൾക്കു വഴിവച്ചു' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാന പൊലീസിന്റെ ഉപദേഷ്ടാവാണ് മുന്‍ ഡിജിപി രമൺ ശ്രീവാസ്തവ. 

പൊലീസ് നിയമ ഭേദ​ഗതിക്കെതിരെ പൊതുസമൂഹത്തിൽ നിന്നുള്ള എതിർപ്പ് പരി​ഗണിച്ചാണ് ഓർഡിനൻസ് പുനപരിശോധിക്കാൻ സിപിഎം കേന്ദ്ര നേതൃത്വം  സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. പൊതു സമൂഹത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിർപ്പ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ഓർഡിൻസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസ് പിൻവലിക്കുന്നതായി മുഖ്യമന്ത്രി വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More