LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വധശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കിത്തരണം-നിര്‍ഭയാ കേസ് പ്രതി സുപ്രീം കോടതിയില്‍.

ഡല്‍ഹി: നിര്‍ഭയാ കേസ് പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയാണ് വധ ശിക്ഷ ഇളവുചെയ്തു തരണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി തരണമെന്നാണ് പ്രതി ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച്‌ 3-ന് പ്രതികളെ തൂക്കിലേറ്റണമെന്ന ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവു  മറികടക്കാന്‍ വേണ്ടിയാണ് പ്രതി പവന്‍ കുമാര്‍ ഗുപ്ത പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍  പവന്‍ കുമാര്‍ ഗുപ്ത. മുകേഷ് കുമാര്‍ സിംഗ്, വിനയ്കുമാര്‍ ശര്‍മ, അക്ഷയ് എന്നീ  4 പ്രതികളാണ് വധശിക്ഷ കാത്തുകഴിയുന്നത്. മാര്‍ച്ച്‌ മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന മരണ വാറണ്ട് ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ചു കഴിഞ്ഞു. കേസിലെ ഒന്നാം പ്രതി രാം സിംഗ് ശിക്ഷാ വേളയില്‍ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്നു വര്‍ഷത്തെ ജുവനയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായിരുന്നു. 

                                                                                                                                                                                                                                                                                                                                                                                                                                                                                                                                     

Contact the author

web desk