LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി ഡി സതീശനെതിരെ അന്വേഷണം: സര്‍ക്കാര്‍ സ്പീക്കറുടെ അനുമതിതേടി

തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ച് വിദേശ പണം സ്വീകരിച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് വി. ഡി. സതീശന്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി കത്തുനല്‍കി. വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അനുമതി അപേക്ഷയുടെ തുടര്‍ നടപടി എന്ന നിലയിലാണ് സര്‍ക്കാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയിരിക്കുന്നത്.

തന്റെ മണ്ഡലമായ പറവൂരില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജ്ജനി പദ്ധതിക്കായി വിദേശ വിനിമയ ചട്ടം ലംഘിച്ച് വി. ഡി. സതീശന്‍ എംഎല്‍എ യു.കെയിലെ ബര്‍മിംഗ് ഹാമില്‍ നിന്ന് പണം പിരിച്ചു എന്നാണ് ആരോപണം. ബര്‍മിംഗ് ഹാമില്‍ സംഘടിപ്പിച്ച 'ലഞ്ച് മീറ്റില്‍' പങ്കെടുത്തവരോട് 500 (ഏകദേശം 50,000 ഇന്ത്യന്‍ രൂപ) പൌണ്ട് നല്‍കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതനുസരിച്ചു ലഭിച്ച പണം ചട്ടങ്ങള്‍ അനുസരിക്കാതെ സ്വീകരിച്ചതിന്റെ പേരിലാണ് മുന്‍ നിയമസഭാംഗം കൂടിയായ പി രാജു വിജിലന്‍സിനും സംസ്ഥാന മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആരോപണം സംബന്ധിച്ച് രഹസ്യാന്വേഷണം നടത്തിയ വിജിലന്‍സ് സംഘം ഔദ്യോഗികമായി പ്രാഥമികാന്വേഷണത്തിനാണ് ഇപ്പോള്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. നിയമസഭാംഗത്തിന്റെ പ്രത്യേക പരിരക്ഷയുള്ളതിനാല്‍ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി നിര്‍ബന്ധമാണ്‌. ഇത് ലഭിച്ചാല്‍ ഉടന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. വി. ഡി. സതീശന്‍ എംഎല്‍എക്കെതിരായ പരാതി അടിസ്ഥാനമുള്ളതാണോ എന്ന പരിശോധന വിജിലന്‍സ് സംഘം ഇതിനകം നടത്തിക്കഴിഞ്ഞു എന്നാണു വിവരം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More