LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും - മുല്ലപ്പള്ളി

തിരുവനന്തപുരം: കെ. മുരളീധരന്‍ എംപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് അച്ചടക്കം പാലിക്കുന്നത് എല്ലാവര്ക്കും നല്ലതാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം താന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന പൊതു പ്രസ്താവനയുമായി കെ. മുരളീധരന്‍ എംപി രംഗത്തുവന്നിരുന്നു. വടകരയില്‍ കോണ്‍ഗ്രസ് - ആര്‍ എം പി സഖ്യത്തെ തുരങ്കം വെച്ചുകൊണ്ട് കോണ്ഗ്രസ് സ്ഥാനാര്‍ഥിക്ക് സീറ്റ് നല്‍കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സഖ്യ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന വിമതന് പാര്‍ട്ടി ചിഹ്നം അനുവദിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണ് എന്ന് കെ. മുരളീധരന്‍ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാന്‍ കൂട്ടാക്കാതിരുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ സമീപനമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്വാധീന സ്ഥലവും മണ്ഡലവുമായിരുന്ന വടകരയില്‍ അദ്ദേഹത്തിന്‍റെ പിന്തുണ വിമത വിഭാഗത്തിനുണ്ട് എന്നതാണ് കെ. മുരളീധരന്‍ എംപി യെ പൊതു പ്രസ്താവനയിലേക്ക് നയിച്ചത്. എന്നാല്‍ കെ. മുരളീധരന്‍ വടകരയില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More