LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കങ്കണക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; ഉദ്ധവ്‌ സര്‍ക്കാരിന് തിരിച്ചടി

മുംബൈ: നടി കങ്കണ റനൗട്ടിന്‍റെ ഓഫീസിനെതിരെ ബിഎംസി നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെപ്റ്റംബറില്‍ കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുന്നതിനായി നല്‍കിയ  നോട്ടീസാണ് കോടതി റദ്ദാക്കിയത്. മുംബൈ കോര്‍പ്പറേഷന്റേത് പ്രതികാര നടപടിയാണെന്നും പൊളിച്ചുമാറ്റിയ ഭാഗത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പൊളിച്ചുമാറ്റപ്പെട്ട ഭാഗത്തിന്റെ മൂല്യം കണക്കാക്കാന്‍ ഉദ്യോഗസ്ഥനെ നിയമിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷമാവും നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം. ഓഫീസ് ഇടിച്ചുനിരത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കങ്കണ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

അതേസമയം അഭിപ്രായപ്രകടനങ്ങളില്‍ നിയന്ത്രണം പാലിക്കണമെന്നും നടിയോട് കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ ഓഫീസ് കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണ് എന്നാണ് ബിഎംസിയുടെ ആരോപണം. കെട്ടിടത്തിന്റെ ഒരു ഭാഗം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയിരുന്നു എന്നാല്‍ കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്നതിന് തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സെപ്റ്റംബര്‍ 9ന് മുംബൈയിലെ കങ്കണയുടെ കെട്ടിടത്തിന്റെ ഒരു ഭാഗം കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം ഇരുപത്തിനാല് മണിക്കൂറിനുളളില്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംസി നോട്ടീസ് അയച്ചിരുന്നു. സമയപരിധി അവസാനിച്ചതോടെ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.ഇതിനെതിരെ നടി നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ബിഎംസിയുടെ നോട്ടീസ് റദ്ദാക്കിയത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More