LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേന്ദ്രം മുട്ടുമടക്കുന്നു; കര്‍ഷക മാര്‍ച്ച് തലസ്ഥാനത്ത് പ്രവേശിക്കും

ഡല്‍ഹി: കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ച്ച് തടയാനുള്ള പോലിസ് നടപടികള്‍ തീര്‍ത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാനും ബുറാഡിയില്‍ നീരങ്കാരി സ്റ്റേഡിയത്തില്‍ പൊതുയോഗം നടത്താനും കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അവര്‍ക്ക് ഒത്തുച്ചരാനുള്ള അനുമതി പൊലിസ് നല്‍കിയത് എന്ന് ഡല്‍ഹി പൊലിസ് കമ്മീഷണറെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാകെ രൂക്ഷമായ കര്‍ഷകസമരം, കഴിഞ്ഞ ദിവസമാണ് 'ഡല്‍ഹി ചലോ' എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ചായി രൂപം മാറിയത്. പ്രാദേശികമായി സമരം കൊടുമ്പിരികൊണ്ട ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.

ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് ആരംഭിച്ചതിനു തൊട്ടുപിന്നാലെ മാര്‍ച്ച് തടയാനുള്ള കൊണ്ടുപിടിച്ച ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ 500 ഓളം കര്‍ഷക പ്രസ്ഥാനങ്ങളാണ് സംയുക്തമായി  ഡല്‍ഹി മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്.

സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹി അതിര്‍ത്തികള്‍ പോലിസ് ബാരിക്കേഡ് വെച്ച് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ടുതന്നെ നീങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് പലവഴി ഡല്‍ഹിയിലേക്ക് ട്രാക്ടറുകള്‍ ഓടിച്ചും കാല്‍നടയായും എത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള പോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഇതോടെ പോലീസിനെക്കൊണ്ട് മാത്രം സമരക്കാരെ തടഞ്ഞു നിര്‍ത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അറസ്റ്റ് ചെയ്യുന്ന സമരക്കാരെ തടവിലിടാന്‍ ജയിലുകള്‍ മതിയാവില്ലെന്നും ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ ഇതിനായി അനുവദിക്കണമെന്നും കാണിച്ച് പോലിസ് ഡല്‍ഹി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പൊലിസിന്റെ ആവശ്യം നിരസിച്ചു. ഇതേ തുടര്‍ന്നാണ്‌ ഇപ്പോള്‍ സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് അസന്നഗ്ദമായി പ്രഖ്യാപിച്ചിച്ച സമരക്കാര്‍ ശൈത്യകാലത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കുറച്ചധികം ദിവസങ്ങളിലേക്കുള്ള ഭക്ഷണ സാധനങ്ങളും ധാന്യങ്ങളുമായാണ് തങ്ങളുടെ ട്രാക്ടറുകളില്‍ ഡല്‍ഹി ലക്ഷ്യമാക്കി കുതിക്കുന്നത്. ഇതിനിടെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും സമരനേതാക്കള്‍ ക്ഷണം നിരസിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More