ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 41,322 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 93.51 ലക്ഷമായി ഉയര്‍ന്നു. ഒരു ലക്ഷത്തി മുപ്പത്തിയാറായിരത്തി ഇരുന്നൂറ് പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത്.
കേരളത്തില്‍ ഇന്നലെ 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്.812 പേരാണ് എറണാകുളത്ത് രോഗബാധിതരായത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതലുളളത്. ഇന്നലെ സംസ്ഥാനത്ത് 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. കേരളത്തില്‍ ഇന്നലെ 25 പേരാണ് കൊവിഡ് മൂലം മരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് അറുപത്തിനാലായിരത്തി എണ്ണൂറ്റി മുപ്പത്തിനാല് പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുളളത്. അതേസമയം അഞ്ചുലക്ഷത്തി ഇരുപത്തിയാറായിരത്തി എഴുനൂറ്റി തൊണ്ണൂറ്റിയേഴുപേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ലോകത്ത് കൊവിഡ് ഇതുവരെ ബാധിച്ചത് ആറുകോടിയിലേറേപ്പേര്ക്കാണ്. അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുളളത്. ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് രോഗബാധയില്‍ ഇന്ത്യയ്ക്ക് പിന്നിലുളളത്.