LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബുധനാഴ്ച അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

ബുധനാഴ്ച കേരളത്തില് അതിതീവ്രമഴക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തെക്കുകിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ  രൂപംകൊണ്ട് ന്യൂനമർദ്ദമായി മാറിയന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് നി​ഗമനം.  വ്യാ‍ഴാഴ്ച ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തേക്ക് നീങ്ങും. ഡിസംബർ 3 ന് ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്താനും സാധ്യയുണ്ട്.

 ന്യൂനമർദ്ദത്തിന്റെ ഭാ​ഗമായി കേരളത്തിൽ അടുത്ത രണ്ട് ദിവസവും കാറ്റും അതിതീവ്ര മഴയും ഉണ്ടാകും. തെക്കൻകേരളത്തിലാണ് ഇത് പ്രധാനമായും ബാധിക്കുക. ഡിസംബർ 1 മുതൽ 4 വരെ കേരളത്തിൽ പരക്കെ മഴക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റ് വിവിധ വകുപ്പുകളോട് നർദ്ദേശിച്ചു.  കേരള തീരത്ത് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു. കടലിൽ പോയിരിക്കുന്നവരോട് ഇന്ന് രാത്രിയോടെ തിരിച്ചുവരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ നാലിന് കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അർട്ടും പ്രഖ്യാപിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More