LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക പ്രക്ഷോഭം: ഇന്നുമുതല്‍ സംസ്ഥാനതലത്തിലും സമരം; ഡല്‍ഹിയിലേക്ക് സമരക്കാരുടെ ഒഴുക്ക് ശക്തം

ഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിയ  തള്ളിയതിനുപിന്നാലെ സംസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് കര്‍ഷകരുടെ കൂട്ട പ്രയാണം ആരംഭിച്ചു. സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നടപടികള്‍ കടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനും തയാറായി ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ തമ്പടിച്ച തോടെ കേന്ദ്രസര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്.

സൈന്യത്തെയോ പൊലിസിനെയോ ഉപയോഗിച്ച് നേരിടാന്‍ കഴിയാത്ത വിധം പ്രക്ഷോഭം കൈവിട്ടു പോകുകയാണ് എന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഉപദേശകര്‍. എങ്ങനെയെങ്കിലും ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടണം എന്ന ചിന്ത എന്‍ ഡി എ മുന്നണിയില്‍ ശക്തമാണെങ്കിലും നിയമം പിന്‍വലിച്ചാല്‍ സര്‍ക്കാരിനേല്‍ക്കുന്ന അപമാനവും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുമാണ് അവരെ ഒത്തുതീര്‍പ്പില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

ഇന്നുമുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ സമരം സംസ്ഥാനങ്ങളില്‍ സമരം ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പ്രാദേശികമായി ഐക്യദാര്‍ഡൃസമര പരിപാടികള്‍ ആരംഭിക്കും. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ സജീവമായി കര്‍ഷക സമരത്തിന്റെ ഭാഗമാകും. സിപിഎം ഉള്‍പ്പെടെയുള്ള 5 ഇടതുപാര്‍ട്ടികള്‍ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചതോടെ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്‌, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സ്മ്സ്ഥാനഗളില്‍ കൂടി സമരം ചലമുണ്ടാക്കും.

ഉപാധികളോടെയുള്ള യാതൊരു ചര്‍ച്ചയ്ക്കും പ്രക്ഷോഭകര്‍ തയാറല്ല. കൊര്‍പ്പറേറ്റുകള്‍ക്കനുകൂലമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്ഷി‍ക നിയമവും കര്‍ഷകരില്‍ നിന്ന് പുതുതായി ചുമത്താന്‍ നിശ്ചയിച്ച വൈദ്യുതി ബില്ലും പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ യാതൊരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

 

Contact the author

National Desk