LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക സമരം: ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അഖിലേന്ത്യാ പണിമുടക്കെന്ന് ഓള്‍ ഇന്ത്യ ടാക്സി യൂണിയന്‍

കർഷകരുടെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിച്ചില്ലെങ്കില്‍ രാജ്യമൊട്ടാകെ പണിമുടക്കുമെന്ന് അഖിലേന്ത്യാ ടാക്സി യൂണിയൻ. രണ്ട് ദിവസത്തിനകം ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ്  യൂണിയൻ പ്രസിഡന്റ് ബൽവന്ത് സിംഗ് ഭുള്ളർ ആവശ്യപ്പെട്ടത്.

'ഈ ജനദ്രോഹ നിയമങ്ങൾ റദ്ദാക്കാൻ ഞങ്ങൾ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും കാർഷിക മന്ത്രിയോടും അഭ്യർത്ഥിക്കുന്നു. സര്‍വ്വ മേഖലകളും കോർപ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ നിയമം പിന്‍വലിക്കാന്‍ സർക്കാർ തയ്യാറായില്ലെങ്കിൽ, ഞങ്ങൾ പണിമുടക്കുന്നതായിരിക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ ഡ്രൈവർമാരും ഡിസംബർ 3 മുതൽ വാഹനങ്ങൾ ഓടിക്കുന്നത് നിർത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.' ബല്‍വന്ത് സിംഗ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുടെ സമാധാനപരമായ സമരം ആറാം ദിവസവും തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം നിര്‍ണായകമാണെന്നും പുതിയ കാർഷിക വിപണന നിയമങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് കനത്ത സുരക്ഷയാണ് സംസ്ഥാനത്തെമ്പാടും ഒരുക്കുന്നത്. അതേസമയം, പ്രശ്നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ഉപാധികളോടെ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More