LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് കൊവിഡ്‌ കണക്കുകള്‍ കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 36,604 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇതോടെ, രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 94,99,414 ആയി. 501 പേര്‍ക്ക് കൂടെ ജീവന്‍ നഷ്ടമായതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,38,122 ആയി.

89,32,647 പേര്‍ രോഗമുക്തി നേടി. 93.81ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 4,28,644 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത്. നവംബര്‍ 29നുള്ളില്‍ 14 കോടിയിലധികം സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. 10,96,651 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.

കേരളത്തില്‍ ഇന്നലെ 5375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. 886 പേരാണ് കോഴിക്കോട് രോഗബാധിതരായത്. ഇന്നലെ സംസ്ഥാനത്ത് 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. 

ലോകത്ത് കൊവിഡ് ഇതുവരെ ബാധിച്ചത് ആറുകോടിയിലേറേപ്പേര്‍ക്കാണ്. അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുളളത്. ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് രോഗബാധയില്‍ ഇന്ത്യയ്ക്ക് പിന്നിലുളളത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More