LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ ഡി റെയ്ഡ്

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ വീട്ടിലും, ദേശീയ സെക്രട്ടറിയായ നസറുദീന്‍ എളമരത്തിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുകയാണ്.

പോപ്പുലർ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമാണ് പരിശോധനക്ക് എത്തിയത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത് എന്നാണ് മാധ്യമ വാര്‍ത്തകള്‍. രാജ്യത്തിന്‍റെ വിവിധ ഭാഗത്തുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും ഇന്ന് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. നസറുദീന്‍ എളമരത്തിന്റെ വീട്ടില്‍ നിന്നും കുറച്ചു പുസ്തകങ്ങളും ലാപ്ടോപ്പും  ഇ ഡി കൊണ്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More