LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകര്‍ക്കൊപ്പം കായികതാരങ്ങളും - കേന്ദ്രം നല്‍കിയ പുരസ്ക്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കും

ഡല്‍ഹി: രാജ്യത്ത് അതിവേഗം ബഹുജന പിന്തുണയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തോട് വിവിധ വിഭാഗങ്ങള്‍ കണ്ണിചേരുകയാണ്. ഇതിന്റെ ഭാഗമായി തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും തിരിച്ചേല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കായികതാരങ്ങള്‍. ‌അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണ്ണ മെഡലുകള്‍ നേടിയ കായികാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്.

അര്‍ജുന പുരസ്കാരം, രാജ്യത്തിന്റെ പ്രധാനപ്പെട്ട അംഗീകാരങ്ങളിലൊന്നായ പത്മശ്രീ പുരസ്കാരം എന്നിവയാണ് തിരിച്ചേല്‍പ്പിക്കുന്നത്. ബാസ്കറ്റ്ബോള്‍ മുന്‍ താരം സജ്ജന്‍ സിംഗ് തനിക്ക് ലഭിച്ച അര്‍ജ്ജുന അവാര്‍ഡ് തിരിച്ചേല്‍പ്പിക്കും. ഇന്ത്യന്‍ ഹോക്കി ടീം അംഗങ്ങളായിരുന്ന ഗുര്‍മയില്‍ സിംഗ്, സുരീന്ദര്‍ സിംഗ് ധോണി, വനിതാ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ രാജ്ബീര്‍ കൌര്‍, ഹോക്കി താരങ്ങളായ ബല്‍വീന്ദര്‍ സിംഗ്, ഹര്‍ചരണ്‍ സിംഗ്, ബാസ്കറ്റ് ബാള്‍ താരങ്ങളായ ബാല്കാര്‍ സിംഗ്. കല്ടീപ് സിംഗ്, ഗര്മീത് സിംഗ് ചീമ, ഗുസ്തി താരമായിരുന്ന കര്‍ത്തര്‍ സിംഗ് തുടങ്ങി മുപ്പതോളം കായികതാരങ്ങളാണ് പുരസ്കാര തിരസ്കാരവുമായി രംഗത്തുവന്നത്. 

പുരസ്കാര തിരസ്കാരവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി രാംനാഥ് കൊവിന്ദിനെ കാണാന്‍ അനുമതി തേടുന്നതായും കായിക താരങ്ങള്‍ വ്യക്തമാക്കി.

രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചുകൊണ്ട് നിരവധി തൊഴില്‍ വിഭാഗങ്ങള്‍ പണിമുടക്കു സ്തംഭനം പ്രഖ്യാപിച്ച് ഇതിനകം തന്നെ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്താകെ ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്നു  പ്രഖ്യാപിച്ച് ട്രക്ക് തൊഴിലാളികളും ടാക്സി തൊഴിലാളികളും നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു കോടിയോളം ട്രക്കുകള്‍ പണിമുടക്കുമെന്നും ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കു ഗതാഗതം സ്തംഭിപ്പിക്കുമെന്നും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്ഗ്രസ്സിന്റെ ആള്‍ ഇന്ത്യ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി ഒഴികെയുള്ള ദേശീയ പാര്‍ട്ടികളും കര്‍ഷക പ്രക്ഷോഭത്തോട് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജെ ഡി യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ എത്രയും പെട്ടെന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്, സിപിഎം, എന്‍ ഡി എ യിലെ വിവിധ കക്ഷികള്‍ എന്നിവര്‍ ഈ ആവശ്യമുന്നയിച്ച് കര്‍ഷകരോടോപ്പമാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഐക്യദാര്‍ഢൃ പരിപാടികള്‍ക്കും ഇവര്‍ രൂപം നല്‍കി വരികയാണ്. ഇതിനിടെ കനേഡിയന്‍ പ്രധാനമന്ത്രിയും ഇന്ത്യയിലേ കര്‍ഷക സമരത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More