LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡൽഹി കലാപത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം-പിബി

ഡൽഹി വർഗീയകലാപത്തെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണമോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ . തലസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള കേന്ദ്രസർക്കാർ കലാപം കൈകാര്യം ചെയ്യുന്നത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം വ്യക്തമാക്കി.

കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിച്ച രണ്ട്‌ പ്രത്യേക സംഘത്തെയും നയിക്കുന്നത്‌ ഷഹീൻ ബാഗ്‌ വിഷയവും ജാമിയ, ജെഎൻയു ആക്രമണങ്ങളും സംശയകരമായ രീതിയിൽ കൈകാര്യംചെയ്‌ത ഉദ്യോഗസ്ഥരാണ്‌. ഇവരിൽ ഒരാൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി സ്വീകരിച്ചിരുന്നു. കലാപം തടയാൻ പൊലീസ്‌ നടപടി സ്വീകരിക്കാതിരുന്നത്‌ ചോദ്യംചെയ്യപ്പെടേണ്ടതാണ്‌. അക്രമികളെ വെള്ളപൂശാനുള്ള ശ്രമമാണ്‌ ഇപ്പോൾ നടക്കുന്നത്‌. കലാപത്തിന്റെ ഇരകളോട്‌ സംസാരിക്കവെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവൽ സംഭവിക്കേണ്ടത്‌ സംഭവിച്ചു’’ എന്ന്‌ പറഞ്ഞത്‌  ഞെട്ടിപ്പിക്കുന്നു. ജനങ്ങൾക്കിടയിൽ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാനും സുരക്ഷാബോധം സൃഷ്ടിക്കാനും നടപടി ഉണ്ടാകേണ്ടത്‌ അനിവാര്യമാണ്‌. ഇതിനുപകരം, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നിയമലംഘകർക്ക്‌ ക്ലീൻചിറ്റ്‌ നൽകാനാണെന്നും- പിബി വ്യക്തമാക്കി.

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More