LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബുറേവി ചുഴലിക്കാറ്റ്: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് നാളെ (വെള്ളി) ഉച്ചയോടെ കേരളത്തിലെത്തുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള ബുറേവി ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകർച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി. എല്ലാ പ്രവർത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിർവഹിക്കണം. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കൽ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തിൽ മാസ് കാഷ്വാലിറ്റി ഉണ്ടായാൽ പോലും നേരിടാനുള്ള സംവിധാനങ്ങൾ ആശുപത്രി മാനേജ്മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്നേക്ക്വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമർജൻസി മെഡിക്കൽ കിറ്റും ഉറപ്പ് വരുത്തേണ്ടതാണ്. ഓർത്തോപീഡിഷ്യൻ, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, സർജൻ, അനസ്തീഷ്യാ ഡോക്ടർ എന്നിവർ ഓൺ കോൾ ഡ്യൂട്ടിയിൽ അത്യാവശ്യമുള്ളപ്പോൾ എത്തേണ്ടതാണ്. മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങി താഴെത്തട്ടിലുള്ള ആശുപത്രികൾ ജാഗ്രതയോടെയിരിക്കണം. ഓരോ ജില്ലയിലെ നോഡൽ ഓഫീസർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.

പ്രശ്നബാധിതമായ എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീം എപ്പോഴും ജാഗ്രതയായിരിക്കണം. തീരദേശ മേഖലകളിൽ ആവശ്യമായ ജീവനക്കാർ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കണം. ക്യാമ്പുകളിലും മതിയായ ചികിത്സ ഉറപ്പ് വരുത്തും. വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകേണ്ടതാണ്. ക്യാമ്പുകളിലും മറ്റും എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. എല്ലാ പ്രശ്നബാധിത മേഖലകളിലും കനിവ് 108 ആംബുലൻസുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് ബാധിതരേയും അല്ലാത്തവരേയും പ്രത്യേകം ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. തത്സമയം റൂട്ട് നിശ്ചയിക്കാൻ ജി വി കെ ഇഎംആർഐയുടെ കൺട്രോൾ റൂമിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയാതായും ആരോഗ്യ വകുപ്പില്‍ നിന്നുള്ള ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് നാളെ (ഡിസംബര്‍ 4) ഉച്ചയോടെ തിരുവനന്തപുരത്തേക്ക്എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥാ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബർ 4ന് പുലർച്ചെ തെക്കൻ തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി കേരളത്തിലേക്കും പ്രവേശിക്കും. രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ മൂന്നു മുതൽ അഞ്ച് വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. 

അതേസമയം ചുഴലിക്കാറ്റ് കാരണം മാറ്റി പാർപ്പിക്കേണ്ടിവരുന്നവർക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. സഹായത്തിനായി കൺട്രോൾ റൂമിലെ 1077 എന്ന നമ്പറിൽ ബന്ധപ്പെടാം. 24 മണിക്കൂറും കൺട്രോൾറൂം പ്രവർത്തിക്കും. സംസ്ഥാനം നേരിടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള അപകടാവസ്ഥയെ കുറിച്ച് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ടെലെഫോണില്‍ സംസാരിച്ചു. ബുറെവിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.


Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More