LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബുറേവി ചുഴലിക്കാറ്റ്: ജനങ്ങള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെ കുറിച്ച് പൊലീസ്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരളത്തെ തൊടും എന്ന് പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാന പൊലിസ് ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

1.കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാക്കാന്‍ സാധ്യതയുള്ള അപകടാവസ്ഥകള്‍ തരണം ചെയ്യേണ്ടതിന് മന:സ്ഥൈര്യം കൈവിടരുത് എന്നതാണ് ഒന്നാമതായി പൊലിസ് നല്‍കുന്ന നിര്‍ദ്ദേശം.

2.വ്യാജ പ്രചാരങ്ങളോ കിംവദന്തികളോ വിശ്വസിക്കരുത്. ഔദ്യോഗികമായ അറിയിപ്പുകള്‍ അപ്പപ്പോള്‍ അറിയാനുള്ള സംവിധാനം ഉറപ്പുവരുത്തുക.

3.അടിയന്തിര സഹായം ആവശ്യമായി വരുന്ന പക്ഷം 1077 അല്ലെങ്കില്‍ 112 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

4.ചുഴലിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യം വന്നാല്‍ കറന്റ് കണക്ഷ്ന്‍ ഓഫ് ചെയ്യണം, ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യണം.

5.കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളുമായി (ടിവി,റേഡിയോ തുടങ്ങിയവ) നിരന്തരം ബന്ധപ്പെടണം.

6.വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട രേഖകള്‍, ആധാരങ്ങള്‍ (പ്രമാണങ്ങള്‍), സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് പ്രധാനപ്പെട്ട രേഖകള്‍ എന്നിവ വെള്ളം കടക്കാത്തവിധം പ്ലാസ്റ്റിക് കവരുക്ളിലോ വാട്ടര്‍ പ്രൂഫ്‌ ബാഗുകളിലോ സൂക്ഷിക്കേണ്ടതാണ്.

7.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പാകത്തില്‍ മൊബൈല്‍ ഫോണുകള്‍ ബാറ്ററി ക്ഷമത ഉറപ്പു വരുത്തി റീ ചാര്‍ജ് ചെയ്ത് വെയ്ക്കെണ്ടതാണ്.

8. ഉറപ്പിനെ ബാധിക്കും വിധം താമസിക്കുന്ന വീടുകള്‍ക്ക് ഗുരുതരമായ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാറി താമസിക്കണം.

9. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമ്പോള്‍ വീടിന്റെ ജനല്‍, വാതില്‍ എന്നിവ അടച്ചിടുക.

10. സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഒരു കാരണവശാലും കടലില്‍ പോകരുത്.

11. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

ഇതോടൊപ്പം ആരോഗ്യവകുപ്പ് ആരോഗ്യപ്രവര്‍ത്തകാര്‍ക്കായും നിര്‍ദ്ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്  - പ്രശ്നബാധിതമായ എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീം എപ്പോഴും ജാഗ്രതയായിരിക്കണം. തീരദേശ മേഖലകളിൽ ആവശ്യമായ ജീവനക്കാർ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കണം. ക്യാമ്പുകളിലും മതിയായ ചികിത്സ ഉറപ്പ് വരുത്തും. വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകേണ്ടതാണ്. ക്യാമ്പുകളിലും മറ്റും എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. എല്ലാ പ്രശ്നബാധിത മേഖലകളിലും കനിവ് 108 ആംബുലൻസുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് ബാധിതരേയും അല്ലാത്തവരേയും പ്രത്യേകം ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. തത്സമയം റൂട്ട് നിശ്ചയിക്കാൻ ജി വി കെ ഇഎംആർഐയുടെ കൺട്രോൾ റൂമിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയാതായും ആരോഗ്യ വകുപ്പില്‍ നിന്നുള്ള ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Contact the author

Environment Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More