LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തള്ളി താരിഖ് അന്‍വര്‍

തൃശൂര്‍: സംസ്ഥാനത്ത് യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെ പരസ്യമായി തള്ളി പറഞ്ഞ് കോണ്ഗ്രസ് ദേശീയ നേതാവ് താരിഖ് അന്‍വര്‍. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് പുറത്തു നിന്നുള്ള ആരുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് പറഞ്ഞ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ചിലയിടങ്ങളില്‍ പൊതു സമ്മതരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ് ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ താരിഖ് അന്‍വര്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

യു ഡി എഫിനകത്ത് സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകിയതിനാലാണ് പൊതു സമ്മതരേ നിര്‍ത്തേണ്ടി വന്നത് എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി താരിഖ് അന്‍വര്‍ പറഞ്ഞു. ഇതോടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ ചൊല്ലി യു ഡി എഫിനകത്തെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവരികയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് തനിക്കൊന്നും അറിയില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നേരെത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം സഖ്യമുണ്ട് എന്ന ഉത്തരമാണ് കെ. മുരളീധരന്‍ എംപി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. തുറന്ന സഖ്യത്തിന് പുറത്ത് മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നേതാക്കന്മാരുടെ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

ബാര്‍ കോഴക്കേസില്‍ രമേശ്‌ ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള താണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളാ നിയമസഭാ സ്പീക്കറുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും താരിഖ് അന്‍വര്‍ ആരോപിച്ചു.

 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More