LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുല്‍ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവാണെന്ന് ശരദ് പവാർ

മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവാണെന്ന് എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാർ. രാഹുൽ ഗാന്ധിയെ നേതാവായി സ്വീകരിക്കാൻ രാജ്യം ഇനിയും തയ്യാറായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് നേതൃപരമായ പങ്കുവഹിക്കുന്നതില്‍ രാഹുല്‍ഗാന്ധി പരാജയപ്പെടുന്നുണ്ട്. അത്തരത്തിലുള്ള സ്ഥിരതയില്ലാത്ത പ്രവര്‍ത്തനം അദ്ദേഹത്തിനോ പാര്‍ട്ടിക്കോ ഗുണം ചെയ്യില്ല - പവാര്‍ വ്യക്തമാക്കി.

എന്നാല്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രാഹുല്‍ ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ഏത് ലോക നേതാവായാലും അവരുടെ കാഴ്ചപ്പാട് എപ്പോഴും ശെരിയായിക്കൊള്ളണമെന്നില്ല എന്നായിരുന്നു പവാറിന്‍റെ പ്രതികരണം. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, അതേസമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ എന്നായിരുന്നു ഒബാമ തന്റെ പുതിയ പുസ്തകത്തില്‍ രാഹുലിനെകുറിച്ച് കുറിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മഹാരാഷ്ട്രയിലെ എൻസിപിയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. മറ്റൊരു സഖ്യ കക്ഷിയായ ശിവസേന ഒബാമയുടെ പ്രതികരണത്തെ അപ്പോള്‍തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം രാഹുൽ ഗാന്ധി ഒരു തടസ്സമായി മാറുകയാണോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ പവാറിനോട്‌ ചോദിച്ചു. 'അത് ഓരോ വ്യക്തിക്കും സംഘടനയ്ക്കകത്തുള്ള സ്വാധീനത്തെ ആശ്രയിച്ചായിരിക്കും' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More