LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിഡബ്ല്യുസിയെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്റ്റേ

പ്രൈസ് ​വാട്ടർഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സംസ്ഥാന സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സർക്കാർ തീരുമാനം ഒരാഴ്ചത്തേക്കാണ് കോടതി സ്റ്റേ ചെയ്തത്.  വിലക്കിനെതിരെ പിഡബ്ല്യുസി സമർപ്പിച്ച ഹർജിയാലാണ് കോടതിയുടെ ഉത്തരവ്. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി. ഒരാഴ്ചക്ക് ശേഷം കേസ് പരി​ഗണിക്കുമ്പോൾ സർക്കാർ വിശദീകരണം കോടതി പരിശോധിക്കും. കമ്പനിയുടെ ഭാ​ഗം കേൾക്കാതെയാണ് സർക്കാർ വിലക്കിയതെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. വിലക്കിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ലന്നും ഹർജിയിലുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമനങ്ങളിലെ സുതാര്യതയില്ലായ്മയും യോ​ഗ്യതയില്ലാത്തവരെ സർക്കാർ പദ്ധതികളിൽ നിയമിച്ചതും ചൂണ്ടിക്കാട്ടിയാണ് പിഡബ്ല്യുസിക്ക് സംസ്ഥാന സർക്കാർ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. സർക്കാറിന്റെ ഇന്റർനെറ്റ് വിതരണ പദ്ധതിയായ കെ ഫോണിന്റെ കൺസൾട്ടൻസിയിൽ നിന്നും പിഡബ്യുസിയെ ഒഴിവാക്കിയിരുന്നു. അതേ സമയം പിഡബ്ല്യുസിയെ കരിമ്പട്ടികയിൽപ്പെടുത്താനായിരുന്നു സർക്കാർ ആദ്യം തിരുമാനിച്ചിരുന്നത്. ഈ നടപടിക്ക് ഉണ്ടായേക്കാവുന്ന സാങ്കേതികമായ നൂലാമാലകൾ പരി​ഗണിച്ചാണ് രണ്ട് വർഷം വിലക്കാൻ സർക്കാർ തിരുമാനിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More