LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിലെന്ന് സൂചന

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും.  വിഷുവിന്  തൊട്ടുമുമ്പോ ശേഷമോ ആകും തെരഞ്ഞെടുപ്പ്‌. എംഎൽഎക്ക്‌ ഒരുവർഷമെങ്കിലും കാലാവധി ലഭിക്കണമെന്നതിനാൽ തെരഞ്ഞെടുപ്പ്‌ മെയിലേക്ക്‌ നീട്ടാനാകില്ല. ഏപ്രിൽ 24 മുതൽ 30 വരെ പ്രാദേശിക ഉത്സവമായതിനാൽ ഈ ദിവസങ്ങൾ ഒഴിവാക്കണമെന്ന്‌ ആവശ്യമുയർന്നിട്ടുണ്ട്‌. ഇക്കാര്യം കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറെ അറിയിച്ചു.

ഏപ്രിൽ 20നകം തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചിട്ടുണ്ട്‌. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌  വേണ്ടിവന്നത്‌.

Contact the author

web desk