LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത്

വിവാദ കര്‍ഷകനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ദല്‍ഹിയിലെ തണുപ്പിനെ മറികടക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്. സിങ്കു അതിർത്തിയിൽ ശനിയാഴ്ച നടന്ന കർഷകരുടെ പ്രതിഷേധത്തിലും ദിൽജിത് പങ്കെടുത്തിരുന്നു. പഞ്ചാബി ഗായകൻ‍ സിൻഘയാണ് ഇത് സംബന്ധിച്ച വാർത്ത ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചത്.

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയ സിനിമാ പ്രവർത്തകനാണ് ദിൽജിത്ത്. കര്‍ഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദിൽജിത്ത് രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാറിനോട് ഒരേയൊരു അഭ്യർഥനയാണുള്ളത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. എല്ലാവരും സമാധാനപരമായി വന്നിരുന്നാണ് സമരം ചെയ്യുന്നത്. രാജ്യം മുഴുവൻ കർഷകർക്കൊപ്പമുണ്ട് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതെ സമയം നല്‍കിയ സംഭാവന ഉദാരമാണെന്നും വലിയ സംഭവമാക്കേണ്ടെന്നും ദില്‍ജിത് ദോസാന്‍ഝ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ -റിപ്പോര്‍ട്ട് ചെയ്തു. ലഭിച്ച പണം കൊണ്ട് കമ്പിളി വസ്ത്രങ്ങളും പുതപ്പും വാങ്ങുമെന്ന് കര്‍ഷകരുമായി അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More