LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകര്‍ക്കായി കഴുമരത്തിലേറാനും തയാര്‍ - തേജസ്വി യാദവ്

പാട്ന; രാജ്യത്തെ കര്‍ഷകര്‍ക്കായി കഴുമരത്തിലേറാനും താന്‍ തയാറാണെന്ന് ആര്‍ ജെ ഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചു നടത്തിയ പ്രതിഷേധ പരിപാടിയെ തുടര്‍ന്ന് തനിക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി നിതീഷ് കുമാറിനെ  തേജസ്വി രൂക്ഷമായി വിമര്‍ശിച്ചു. ഭീരുവായ മുഖ്യമന്ത്രിയാണ് ബീഹാര്‍ സര്‍ക്കാരിനെ നയിക്കുന്നത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കുക മാത്രമല്ല വേണ്ടിവന്നാല്‍ അവര്‍ക്കായി കഴുമരത്തിലേറാനും താന്‍ തയാറാണ് എന്ന കാര്യം നിതീഷ് കുമാര്‍ ഓര്‍ക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. കേസെടുത്ത് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ശരിക്കും അധികാരവും ധൈര്യവുമുണ്ടെങ്കില്‍ എന്നെ അറസ്റ്റുചെയ്യൂ - നിതീഷ് കുമാറിനെ വെല്ലുവിളിച്ചുകൊണ്ട് തേജസ്വി യാദവ് പറഞ്ഞു.

കഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് പ്രതിഷേധ പരിപാടി നടത്തിയ തേജസ്വി യാദവ് അടക്കമുള്ള 20 ഓളം നേതാക്കന്മാര്‍ക്കെതിരെയാണ് ബീഹാര്‍ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. കൊവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിച്ചു പൊതുപരിപാടി നടത്തി എന്ന കുറ്റമാരോപിച്ചാണ്  ബീഹാര്‍ പൊലിസ് നേതാക്കള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കര്‍ഷകരെ പിന്തുണച്ചതിന്റെ പേരില്‍ ഇത്തരത്തില്‍ ആയിരം എഫ് ഐ ആര്‍ ഇട്ടാലും താന്‍ പേടിക്കില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More