LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെക്കന്‍ ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; 88 ലക്ഷത്തിലധികം പേര്‍ വോട്ടു ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒന്നാംഘട്ട പോളിംഗ് ആരംഭിക്കും. തലസ്ഥാനമടക്കമുള്ള തെക്കന്‍ ജില്ലകളാണ് ആദ്യഘട്ടമായി നാളെ (ഡിസംബര്‍ 8) ആരംഭിക്കുന്ന വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, ആലപ്പുഴ എന്നിങ്ങനെ അഞ്ചു ജില്ലകളിലായി 88, 26,620 പേര്‍ വോട്ടുചെയ്യുക. ഇതില്‍ സ്ത്രീ വോട്ടര്‍മാര്‍ 46,68,209 ഉം പുരുഷ വോട്ടര്‍മാര്‍ 4158,341 ഉം ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍ 70 ഉം ആണ്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തിരുവനന്തപുരത്ത് ഒരു കോര്‍പ്പറേഷന്‍ 4 മുന്സിപ്പാലിറ്റി, 73 ഗ്രാമ പഞ്ചായത്തുകള്‍ എന്നിങ്ങനെയാണുള്ളത്. ജില്ലയില ആകെ 28,38,077 വോട്ടര്‍മാരാണ് ഉള്ളത്. കൊല്ലത്ത് ഒരു കോര്‍പ്പറേഷന്‍ 4 മുന്സിപ്പാലിറ്റി,68 ഗ്രാമ പഞ്ചായത്തുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടു ജില്ലകളിലും 11 വീതം ബ്ലോക്ക്‌  പഞ്ചായത്തുകളിലേക്കും ഒരോ ജില്ലാ പഞ്ചായത്തിലേക്കും വോട്ടെടുപ്പ് നടക്കും. പത്തനംതിട്ട ജില്ലയില്‍ 53  ഗ്രാമ പഞ്ചായത്തുകളും 4 മുന്സിപ്പാലിറ്റികളുമാണുള്ളത്. ഇടുക്കിയില്‍ 52 ഗ്രാമ പഞ്ചായത്തുകളും 2 മുന്സിപ്പാലിറ്റികളുമാണുള്ളത്. ഇരു ജില്ലകളിലുമായി 8 വീതം ബ്ലോക്ക്‌ പഞ്ചായത്തുകളും ഒരോ ജില്ലാ പഞ്ചായത്തുമാണുള്ളത്. ആലപ്പുഴ ജില്ലയില്‍ 6 മുന്സിപ്പാലിറ്റി,72 ഗ്രാമ പഞ്ചായത്തുകള്‍ 12  ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഒരു ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല ( 9,04, 643 ലക്ഷം) ഇടുക്കിയാണ്. ഇവിടങ്ങളിലേക്ക് 25, 584 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.

പതിനോരായിരത്തി ഇരുനൂറ്റി ഇരുപത്തഞ്ച് പോളിംഗ് ബൂത്തുകളാണ് അഞ്ചു ജില്ലകളിലേക്കായി ഒരുക്കിയിരിക്കുന്നത്. 56,122 ഉദ്യോഗസ്ഥരാണ് നാളെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികല്‍ക്കായി നാളെ പോളിംഗ് ബൂത്തുകളിലെത്തും.

തെരഞ്ഞെടുപ്പിന് കാവലാളുകളായി 17,000 ത്തോളം പോലിസ് ഉദ്യോഗസ്ഥരുണ്ടാകും.15,272 സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍, എസ് ഐ, എ എസ് ഐമാര്‍ -1338, ഇന്‍സ്പെക്ടര്‍മാര്‍ - 292, ഡി വൈ എസ്പിമാര്‍ - 66 എന്നിവരെ കൂടാതെ1404 ഹോം ഗാര്‍ഡുകളും 3718 സ്പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ എത്തും. 

ഈ മാസം 14 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രകൃയ പൂര്‍ത്തിയാവുക. നാളത്തെ (ഡിസംബര്‍ 8 ചൊവ്വ) ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞാല്‍ രണ്ടാംഘട്ട വോട്ടെടുപ്പ് രണ്ടു ദിവസം കഴിഞ്ഞ് വ്യാഴാഴ്ച (ഡിസംബര്‍10) യും മൂന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച  (ഡിസംബര്‍14) യും നടക്കുന്നതോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കും.

Contact the author

Web Desk